CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 39 Seconds Ago
Breaking Now

ലോക്‌സഭയിലെ 'ഓപ്പറേഷന്‍ സിന്ദൂര്‍' ചര്‍ച്ചയില്‍ സംസാരിക്കണമെന്ന് കോണ്‍ഗ്രസ്; ഒഴിഞ്ഞ് ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിക്കും.

ലോക്‌സഭയിലെ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം തള്ളി ശശി തരൂര്‍ എംപി. പാര്‍ലമെന്റില്‍ ഇന്ന് ആരംഭിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ നിന്നുമാണ് ശശി തരൂര്‍ സ്വയം ഒഴിഞ്ഞ് മാറിയത്. ഇന്ന് രാവിലെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരിക്കും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ആരംഭിക്കുക.

ചര്‍ച്ച നടക്കുന്ന സമയത്ത് സഭയിലുണ്ടാകണമെന്ന് കാണിച്ച് കോണ്‍ഗ്രസ് എല്ലാ എം പിമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ നീക്കത്തെക്കുറിച്ച് ചര്‍ച്ച വേണമെന്നും അമേരിക്കയുടെ മധ്യസ്ഥത ഉണ്ടായിരുന്നോ എന്നതില്‍ പ്രധാനമന്ത്രിയുടെ മറുപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തിനൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.

ലോക്സഭയിലും രാജ്യസഭയിലും 16 മണിക്കൂര്‍ സമയമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, ഗൗരവ് ഗൊഗോയി എന്നിവര്‍ ഇന്ന് സംസാരിക്കും. രാഹുല്‍ ഗാന്ധി നാളെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.