CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 36 Seconds Ago
Breaking Now

ദമ്പതികള്‍ വയലില്‍ മരിച്ച നിലയില്‍; ശരീരത്തില്‍ കുത്തിവെയ്പ്പ് നടത്തിയ പാടുകള്‍,പൊലീസ് അന്വേഷണം ആരംഭിച്ചു

ജോലിക്ക് പോയ ശേഷം ഇരുവരും മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

ഉത്തര്‍പ്രദേശില്‍ വയലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ കൃഷിയിടത്തില്‍ ജോലിക്ക് പോയ പര്‍വേന്ദ്ര (35), ഭാര്യ ഗീത (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ കുത്തിവെയ്പ്പ് നടത്തിയ പാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പുര്‍ണിയ ഗ്രാമത്തിലെ ബിജ്നോര്‍ പാടത്താണ് സംഭവം.

ജോലിക്ക് പോയ ശേഷം ഇരുവരും മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു വൈക്കോല്‍ കൂനയുടെ സമീപമാണ് പര്‍വേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഗീതയുടെ മൃതദേഹം അല്‍പ്പം അകലെ നിന്നാണ് കണ്ടെത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ജയ് ഭഗവാന്‍ സിംഗ് അറിയിച്ചു.

മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.