തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. കീഴ്ജാതിക്കാരനായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായെന്നറിഞ്ഞതിനെത്തുടര്‍ന്നാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുമായി പ്രണയ ബന്ധം പുലര്‍ത്തിയിരുന്ന 27കാരനെയാണ് കൊലപ്പെടുത്തിയത്. സി. കവിന്‍ സെല്‍വഗണേഷ് എന്ന യുവാവാണ് മരിച്ചത്. പെണ്‍കുട്ടിയുടെ സഹോദരനും 23 വയസുകാരനുമായ സുര്‍ജിത് ആണ് പ്രതി
ചെന്നൈയിലെ ഒരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു കവിന്‍ ഗണേഷ്. ചെന്നൈയിലെ സിദ്ധ കേന്ദ്രത്തിന് സമീപം പ്രതിയായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളുമായി എത്തിയാണ് കൊല ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം തന്നെ പ്രതിയായ എസ് സുര്‍ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം, പ്രതിയായ യുവാവിന്റെ മാതാപിതാക്കള്‍ ഇരുവരും സബ് ഇന്‍സ്‌പെക്ടര്‍മാരാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ദമ്പതികള്‍ക്കും മകന്‍ സുര്‍ജിത്തിനുമെതിരെ ബിഎന്‍എസ്, എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.