ഇന്ത്യയില്‍ ആദ്യമായി മുപ്പതുകാരിയുടെ കരളിനുള്ളില്‍ മൂന്നുമാസം പ്രായമുള്ള ഭ്രൂണം വളരുന്നതായി കണ്ടെത്തി. യുപിയിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ലോകത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ അവസ്ഥയെ ഇന്‍ട്രോഹെപ്പാറ്റിക് എക്ടോപിക്ക് പ്രഗ്‌നന്‍സി എന്നാണ് പറയുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുവതിയ്ക്ക് ദിവസങ്ങളായി കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഡോക്ടര്‍ എംആര്‍ഐ ചെയ്യാന്‍ നിദേശിച്ചു. ഇതിലൂടെയാണ് കരളിന്റെ വലത് ഭാഗത്ത് ഭ്രൂണത്തെ കണ്ടെത്തിയത്.
12 ആഴ്ച പ്രായമുള്ള ഭ്രൂണത്തിന് കൃത്യമായ ഹൃദയമിടിപ്പും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. യുവതിയുടെ ഗര്‍ഭപാത്രം ശൂന്യമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഭ്രൂണം നേരിട്ട് കരളിന്റെ കലകളില്‍ ഇംപ്ലാന്റ് ചെയ്ത നിലയിലായിരുന്നു. കരളില്‍ നിന്നുള്ള രക്തക്കുഴലുകളാണ് ഭ്രൂണത്തിന് പോഷകങ്ങള്‍ നല്‍കിയിരുന്നത്. അതേസമയാനം ഇതുവരെ ലോകത്ത് ഇത്തരത്തില്‍ എട്ട് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.