CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Minutes 25 Seconds Ago
Breaking Now

ബിഹാറില്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കുട്ടികളുടെ മൃതദേഹം; മക്കളുടെ മരണത്തില്‍ ദുരുഹത ആരോപിച്ച് കുടുംബം

മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ബിഹാറില്‍ വീടിനുള്ളില്‍ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സഹോദരങ്ങളായ അജ്ഞലി കുമാരി (15) അന്‍ഷുല്‍ കുമാര്‍ (10) എന്നിവരെയാണ് മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാനിപുരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ കിടന്നിരുന്ന കിടക്ക പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാതാവാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. വീടിനടുത്ത് രണ്ടോ മൂന്നോ പുരുഷന്മാരെ കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് ഞങ്ങളുടെ കുട്ടികളെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും മാതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അപകടമാണെങ്കില്‍ കുട്ടികള്‍ ജീവനുവേണ്ടി ഓടുമായിരുന്നുവെന്നും വാതില്‍ തുറക്കാന്‍ പോലും ശ്രമം ഉണ്ടായില്ലയെന്നും മാതാവ് പറഞ്ഞു.

കൊലപാതകം നടത്തിയ ശേഷം കുട്ടികളുടെ മൃതദേഹങ്ങള്‍ കത്തിച്ചതാണെന്ന് പിതാവ് ലല്ലന്‍ ഗുപ്ത മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആരോപിച്ചു. മുഖ്യമന്ത്രിയുടെയോ ഉന്നത ഉദ്യോഗസ്ഥന്റെയോ കുടുംബത്തില്‍ നിന്നുള്ള ഒരാളായിരുന്നുവെങ്കില്‍ പൊലീസ് അന്വേഷണം വേഗത്തിലാകുകയും പ്രതികളെ പിടികൂടുകയും ചെയ്യുമായിരുന്നെന്നും ഗുപ്ത പറഞ്ഞു. പൊലീസ് ഉടനെ തന്നെ പ്രതികളെ പിടികൂടണമെന്നും ഗുപ്ത ആവശ്യപ്പെട്ടു.

സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. അവരുമായി വളരെ അടുപ്പമുള്ള ആരെങ്കിലും ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്നും പുറത്തുനിന്നുള്ള ഒരാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ സമീപത്തുള്ള ആരെങ്കിലും ഇത് കാണുമായിരുന്നുവെന്നും പൊലീസ് വിലയിരുത്തുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.