CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 35 Minutes 12 Seconds Ago
Breaking Now

'ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും'; ബ്രിട്ടീഷ് പ്രധാനമന്ത്രി

വെടിനിര്‍ത്തലിന് വേണ്ടി യുഎസ്, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുന്നതായും സ്റ്റാര്‍മര്‍ പറഞ്ഞു.

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സ്‌കോട്ട്ലന്‍ഡില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സ്റ്റാര്‍മറുടെ പ്രഖ്യാപനം. വെടിനിര്‍ത്തലിന് വേണ്ടി യുഎസ്, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുന്നതായും സ്റ്റാര്‍മര്‍ പറഞ്ഞു.

ഗാസയിലെ മനുഷ്യജീവിതം മെച്ചപ്പെടുത്താനും പ്രതിസന്ധി പരിഹരിക്കാനും സഹായം നല്‍കുന്നതിനായി ഐക്യരാഷ്ട്ര സഭ അടക്കമുള്ളവരെ അനുവദിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കില്‍ അധിനിവേശമുണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ഹമാസ് ഉടന്‍ ബന്ദികളെ മോചിപ്പിക്കണമെന്നും കെയര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. ഗാസയിലെ ഭരണക്രമത്തില്‍ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും സ്റ്റാര്‍മര്‍ നിബന്ധന വെച്ചു.

മുന്‍പ് ട്രമ്പുമായി നടത്തിയ ചര്‍ച്ചയില്‍ പലസ്തീന്‍ വിഷയത്തില്‍ താന്‍ ഒരു നിലപാട് എടുക്കുന്നില്ലെന്നും സ്റ്റാര്‍മറിന് വേണമെങ്കില്‍ സ്വീകരിക്കാമെന്നും ചര്‍ച്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞിരുന്നു. ബ്രിട്ടന്റെ ഈ നീക്കത്തോട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂക്ഷമായാണ് പ്രതികരിച്ചത്. ഹമാസിനെ സഹായിക്കുന്നതും അവരുടെ ക്രൂരതയ്ക്ക് ഇരയായവര്‍ അപമാനിക്കുന്നതുമാണ് സ്റ്റാര്‍മറുടെ പ്രസ്താവന എന്നാണ് നെതന്യാഹു പ്രതികരിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.