റഷ്യയില്‍ വന്‍ ഭൂചലനം. റഷ്യയുടെ കിഴക്കന്‍ പ്രദേശമായ കാംചക്ക പ്രവിശ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ശക്തമായ പ്രകമ്പനം ഉണ്ടായതിനെത്തുടര്‍ന്ന് റഷ്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
മുന്നറിയിപ്പിനെത്തുടര്‍ന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി.
യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനമാണ് പ്രദേശത്ത് സുനാമി സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയത്. മൂന്ന് മുതല്‍ നാല് മീറ്റര്‍ ഉയരമുള്ള സുനാമി തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മാര്‍ഷല്‍ ദ്വീപുകള്‍, ഫിലിപ്പൈന്‍സ് അടക്കമുള്ള പ്രദേശങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും, ദക്ഷിണ കൊറിയ, ഉത്തരകൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങളില്‍ 0.3 മീറ്ററിന് താഴെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഒരു മീറ്റര്‍ ഉയരമുള്ള തിരമാല മുന്നറിയിപ്പാണ് ജപ്പാന് നല്‍കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവര്‍ണര്‍ പറഞ്ഞു. അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കാംചക്കയ്ക്ക് തൊട്ടുപിന്നാലെ പെട്രോപാവ്‌ലോവ്‌സ്‌ക് പ്രദേശത്തും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 6.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയത്.