CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 21 Minutes 54 Seconds Ago
Breaking Now

ഭാര്യയെ ഉപേക്ഷിക്കാം, ഒപ്പം വരണമെന്ന ആവശ്യം നിരസിച്ച് യുവതി ; കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപാതകം

സംഭവത്തില്‍ ശ്വേതയുടെ മുന്‍ സഹപ്രവര്‍ത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ചന്ദനഹള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം. 32 കാരിയായ ശ്വേതയാണ് മരിച്ചത്. സംഭവത്തില്‍ ശ്വേതയുടെ മുന്‍ സഹപ്രവര്‍ത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ പ്രകോപിതനായി രവി തടാകത്തിലേക്ക് കാര്‍ ഓടിച്ചിറക്കുകയായിരുന്നു. രവി നീന്തിരക്ഷപ്പെട്ടു, യുവതി മുങ്ങി മരിച്ചു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി സ്ഥലത്തുവച്ചാണ് ശ്വേതയും രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ഭര്‍ത്താവില്‍ നിന്ന് ബന്ധം പിരിഞ്ഞ ശ്വേത മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി രവി ശ്വേതയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഭാര്യയെ ഉപേക്ഷിക്കാമെന്നും പറഞ്ഞു. എന്നാല്‍ ശ്വേത വഴങ്ങിയില്ല. ഇതില്‍ പ്രകോപിതനായി സംസാരിക്കെന്ന പേരില്‍ ശ്വേതയെ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും കാറില്‍ ഒരുമിച്ച് പോകുമ്പോള്‍ ചന്ദനഹള്ളി തടാകത്തിലേക്ക് രവി കാര്‍ ഓടിച്ചിറക്കി. നിയന്ത്രണം വിട്ട് കാര്‍ തടാകത്തില്‍ വീണെന്നും താന്‍ നീന്തി രക്ഷപ്പെട്ടെന്നും രവി പറഞ്ഞു. എന്നാല്‍ ശ്വേതയുടെ കുടുംബം നല്‍കിയ പരാതിയില്‍ രവിക്കെതിരെ കൊലപാതക കുറ്റം  ചുമത്തുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.