CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 21 Minutes 58 Seconds Ago
Breaking Now

14 വയസുകാരന്‍ 10 വയസ്സുകാരിയെ കുത്തിക്കൊന്നു, അയല്‍വാസിയുടെ വീട്ടില്‍ നിന്നും ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊലപാതകം

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ 14 കാരന്‍ 21 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദിലെ കുക്കട്ട്പള്ളില്‍ 14 വയസുകാരന്‍ 10 വയസ്സുകാരിയെ കുത്തിക്കൊന്നു. അയല്‍വാസിയുടെ വീട്ടില്‍ നിന്നും ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകം. ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ 14 കാരന്‍ 21 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു.

ആഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസുകാരിയായ സഹസ്രയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് കുറ്റകൃത്യം നടന്നത്. രക്ഷിതാക്കള്‍ ജോലിക്ക് പോകുകയും പെണ്‍കുട്ടിയുടെ സഹോദരന്‍ സ്‌ക്കൂളിലും പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതാവാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സൈബരാബാദ് പൊലീസ് കുറ്റവാളിയെ കണ്ടെത്തിയത്. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളേയും പൊലീസ് നിയോഗിച്ചിരുന്നു.

പ്രതിയായ ആണ്‍കുട്ടി സഹസ്രയുടെ സഹോദരനൊപ്പം ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. സംഭവം നടക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസവും ഇരുവരും ക്രിക്കറ്റ് കളിച്ചിരുന്നു. പിന്നാലെയാണ് സഹസ്രയുടെ സഹോദരന്റെ ബാറ്റ് മോഷ്ടിക്കാന്‍ ആണ്‍കുട്ടി വീട്ടിലെത്തിയത്. വീട്ടില്‍ ആണ്‍കുട്ടിയെ കണ്ടതും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പിന്നീട് കൊലപാതകം നടന്നിരിക്കാമെന്നുമാണ് പൊലീസ് കരുതുന്നത്. എന്നാല്‍ ബാറ്റ് മോഷ്ടിക്കാനെത്തിയ കുട്ടി കത്തി എന്തിന് കയ്യില്‍ കരുതി എന്നതില്‍ വ്യക്തതയില്ല. ആണ്‍കുട്ടിയുടെ പുസ്തകത്തില്‍നിന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം. കുട്ടിയുടെ കഴുത്തില്‍ മാത്രം 10 കുത്താണ് ഏറ്റതെന്നും ശരീരത്തില്‍ ആകെ 21 കുത്തേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.