CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 56 Minutes 27 Seconds Ago
Breaking Now

യാക്കോബായ വിദ്യാർഥി പ്രസ്ഥാനത്തിന്റെ (JSOSM ) വാർഷിക ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി .ക്യാമ്പ് ചൊവ്വാഴ്ച മുതൽ .

യാക്കോബായ വിദ്യാര്‍ത്ഥികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊസ്ഥ് വെയില്‍സില്‍ നടക്കുന്ന വാര്‍ഷിക ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഏപ്രില്‍ 2 മുതല്‍ 4 വരെയാണ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു രൂപം കൊടുത്തിരിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (JSOSM) ഈ വര്‍ഷത്തെ വാര്‍ഷിക ക്യാമ്പ് നടത്തപ്പെടുന്നത്.

ഏപ്രില്‍ 2 നു ചൊവ്വാഴ്ച ഉച്ചക്ക് 12.00 യു. കെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭി. മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ അധ്യക്ഷതയില്‍ ഈ വര്‍ഷത്തെ വാര്‍ഷിക ക്യാമ്പിന്റെ തിരിതെളിയിക്കും. മുതിര്‍ന്നവരെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്കു പള്ളികള്‍ക്കതീതമായി സഭാതലത്തില്‍ സൗഹൃദങ്ങള്‍ വളര്‍ത്തുവാനും നല്ല ഒരു കമ്മ്യൂണിറ്റിയായി വളരുവാനുതകുന്നതും, അവരുടെ വിദ്യാഭ്യാസത്തിനൊപ്പം, ആത്മീയമായും ഭൗതീകവുമായ പരിധികളും പരിമിതികളും അവര്‍ക്കു മനസിലാക്കുവാനും അതോടൊപ്പം പരി. സഭയുടെ ചരിത്രം, പാരമ്പര്യം, മൂല്യം മുതലായവ പഠിക്കുവാനുതകുന്ന ഒന്നായിരിക്കും ഈ കൂട്ടായ്മ എന്നതില്‍ സംശയമില്ല. ദൈവം തന്നിരിക്കുന്ന കഴിവ് എന്തെന്നു തിരിച്ചറിയുവാനുള്ള അവസരം ഒരുക്കിക്കൊണ്ടുള്ള പരിപാടികള്‍ ഈ ക്യാമ്പില്‍ ഉടനീളം ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

http://www.jsosm.blogspot.co.uk വെബ് സൈറ്റ് സന്ദര്‍ശിക്കുക.

അഡ്രസ്:Cefn Lea Park, Dolfor, Newtown, Powys, SY16 4AJ, Mid Wale

 

 

 




കൂടുതല്‍വാര്‍ത്തകള്‍.