ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയും ലെസ്റ്റര്‍ ഫൈറ്റേഴ്‌സും സംയുക്തമായി ജൂലൈ 19തിന് സംഘടിപ്പിച്ച പ്രഥമ ഓള്‍ യുകെ വടംവലി മത്സരം വന്‍ വിജയത്തോടെ സമാപിച്ചു. ജഡ്ജ്മീഡോ സ്‌കൂളില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ 18 ടീമുകള്‍ മാറ്റുരച്ചു. ഫൈനലില്‍ ട്‌സ്‌കേഴ്സ് കെന്റ് കിങ്‌സ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി.
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പൊന്‍തൂവലായി മാറിയ ഈ മത്സരത്തില്‍ LKC യുടെ ബാനറില്‍ ആതിഥേയരായ ലെസ്റ്റര്‍ ഫൈറ്റേഴ്‌സും ലെസ്റ്റര്‍ ഹീറോസും കളത്തിലിറങ്ങി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കൗണ്‍സിലര്‍ ശ്രീ അബ്ദുല്‍ ഉസ്മാന്‍, ഐ.പി.എല്‍ താരം ശ്രീ ബേസില്‍ തമ്പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈസ്റ്റ് മിഡ്ലാന്‍ഡ് ഹെഡ് ശ്രീ ഹനീഫ് ഉസ്മാന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഔദ്യോഗിക ജേഴ്‌സി പ്രകാശനവും ഇതേ വേദിയില്‍ നടന്നു.
സമ്മാന വിജയികള്‍:
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒന്നാം സമ്മാനമായി ലൈഫ് ലൈന്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് മോര്‍ട്ട്‌ഗേജ് പ്രൊവൈഡേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 1500 പൗണ്ടും ട്രോഫിയും ട്‌സ്‌കേഴ്സ് കെന്റ് കിങ്‌സ് സ്വന്തമാക്കി. രണ്ടാം സ്ഥാനത്തിനുള്ള അജ്മി സ്‌പോണ്‍സര്‍ ചെയ്ത 1000 പൗണ്ടും ട്രോഫിയും മല്ലന്‍സ് നോട്ടിംഗം കരസ്ഥമാക്കി.
• മൂന്നാം സമ്മാനം: ആദീസ് കാന്താരി സ്‌പോണ്‍സര്‍ ചെയ്ത 750 പൗണ്ടും ട്രോഫിയും - അച്ചായന്‍സ് ഹെര്‍ഫോര്‍ഡ്.
• നാലാം സമ്മാനം: സാഗ ഓഫ് കാര്‍ സ്‌പോണ്‍സര്‍ ചെയ്ത 500 പൗണ്ടും ട്രോഫിയും - സ്റ്റോക് വാരിയേഴ്‌സ്.
• അഞ്ചാം സമ്മാനം: ഡ്രീം ഹൈ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്ത 250 പൗണ്ടും ട്രോഫിയും - ആതിഥേയരായ ലെസ്റ്റര്‍ ഫൈറ്റേഴ്‌സ്.
• ആറാം സമ്മാനം: പോപ്പറ്റ്‌സ് ക്യാഷ് ആന്‍ഡ് ക്യാരി സ്‌പോണ്‍സര്‍ ചെയ്ത 250 പൗണ്ടും ട്രോഫിയും - സ്റ്റോക് ചാമ്പ്യന്‍സ്.
• ഏഴാം സമ്മാനം: ഏദന്‍സ് സീ ഫിഷ് സ്‌പോണ്‍സര്‍ ചെയ്ത 250 പൗണ്ടും ട്രോഫിയും - റോവര്‍ എക്‌സ്റ്റര്‍.
• എട്ടാം സമ്മാനം: ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 250 പൗണ്ടും ട്രോഫിയും - കൊമ്പന്‍സ് ബ്ലൂ എന്നീ ടീമുകള്‍ കരസ്ഥമാക്കി.
മികച്ച താരങ്ങളും പരിശീലകനും:
വിവിധ ടീമുകളില്‍ നിന്നുള്ള മികച്ച ഏഴ് കളിക്കാരെയും മികച്ച പരിശീലകനെയും തിരഞ്ഞെടുത്തു:
ഒന്നാം പൊസിഷനില്‍ മികച്ച താരമായി നോബി (സ്റ്റോക് വാരിയേഴ്‌സ്), രണ്ടാം പൊസിഷനില്‍ മികച്ച താരമായി ഷഹീന്‍ (റോവര്‍ എക്‌സ്റ്റര്‍), മൂന്നാം പൊസിഷനില്‍ മികച്ച താരമായി ജിനു (മല്ലന്‍സ് നോട്ടിംഗം), നാലാം പൊസിഷനില്‍ മികച്ച താരമായി നോബി (കൊമ്പന്‍സ് ബ്ലൂ), അഞ്ചാം പൊസിഷനില്‍ മികച്ച താരമായി പ്രിന്‍സ് (ലെസ്റ്റര്‍ ഫൈറ്റേഴ്‌സ്), ആറാം പൊസിഷനില്‍ മികച്ച താരമായി മനു (സ്റ്റോക് ചാമ്പ്യന്‍സ്), ഏഴാം പൊസിഷനില്‍ മികച്ച താരമായി ശ്രീജിത്ത് (ടസ്‌കേഴ്സ് കെന്റ് കിങ്‌സ്) എന്നിവരെയും മികച്ച പരിശീലകനായി ജയ്‌സണ്‍ (അച്ചായന്‍ ഹെര്‍ഫോര്‍ഡ്) നെയും തിരഞ്ഞെടുത്തു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും സഹരിച്ചവര്‍ക്കും നന്ദി:
മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ടീമുകള്‍ക്കും ആവേശോജ്ജ്വലമായ പിന്തുണ നല്‍കിയ കാണികള്‍ക്കും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയും ലെസ്റ്റര്‍ ഫൈറ്റേഴ്‌സ് ക്ലബ്ബും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഈ പരിപാടിയുടെ വിജയത്തിന് പിന്നില്‍ അഹോരാത്രം പ്രയത്‌നിച്ച സ്‌പോര്‍ട്‌സ് കമ്മിറ്റിക്കും ലെസ്റ്റര്‍ ഫൈറ്റേഴ്‌സ് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ ആശിഷ് ജോസഫ്, ക്ലബ് പ്രസിഡന്റ് ശ്രീ ജയ്‌സണ്‍, ക്ലബ് രക്ഷാധികാരി ശ്രീ ജോബി തൊടുകന്‍ എന്നിവര്‍ക്കും മറ്റ് ക്ലബ് പ്രതിനിധികള്‍ക്കും എല്‍.കെ.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും പ്രത്യേക നന്ദി രേഖപ്പെടുത്തി.
ഒരു തര്‍ക്കങ്ങള്‍ക്കും ഇടവരുത്താതെ മത്സരങ്ങള്‍ നിയന്ത്രിച്ച റഫറിമാരായ വിജി ജോസഫ്, ബിജോ പാറശ്ശേരില്‍ എന്നിവര്‍ക്കും സംഘാടക സമിതി നന്ദി പറഞ്ഞു. വാശിയേറിയ മത്സരങ്ങളുടെ ആവേശം ചോരാതെ ലൈവ് കമന്ററി പറഞ്ഞ സിറിലിനും സംഘാടക സമിതിയുടെ പേരില്‍ നന്ദി രേഖപ്പെടുത്തി.
ആകര്‍ഷകമായ അവതരണത്തിലൂടെ പരിപാടിയുടെ ചുക്കാന്‍ പിടിച്ച എല്‍.കെ.സി കമ്മിറ്റിയംഗം ഐശ്വര്യയെയും സംഘാടകര്‍ അഭിനന്ദിച്ചു. മുഖ്യാതിഥികളെ ക്ഷണിച്ചെത്തിക്കാന്‍ സഹായിച്ച കമ്മിറ്റി അംഗങ്ങളായ ശ്രീ അനീഷ് ജോണിനും അജയ് പെരുമ്പലത്തിനും, എല്‍.കെ.സിയുടെ ജേഴ്‌സി നാട്ടില്‍ നിന്ന് എത്തിക്കാന്‍ സഹായിച്ച ടിറ്റി ജോണിനും, മീഡിയ കവറേജ് നല്‍കിയ അഭിലാഷിനും, സുരക്ഷാ സേവനങ്ങള്‍ നല്‍കിയ ജഗന്‍ പാടാച്ചിറക്കും പ്രത്യേക നന്ദി അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായിട്ടും ഇത്രയും വലിയൊരു പരിപാടിക്കായി വേദിയൊരുക്കുവാന്‍ സഹായിച്ച ശ്രീമതി റീറ്റക്കും, ലൈറ്റ് ആന്‍ഡ് സൗണ്ട് ചെയ്ത ഡ്രീംസ് ഇവന്റ് ടീമിനും സാരഥി അനൂപ് ജോസഫിനും പ്രത്യേകം നന്ദി അറിയിക്കുന്നു.
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിക്കുവേണ്ടി സെക്രട്ടറി സ്മൃതി രാജിവ് സ്വാഗതം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഈ ടൂര്‍ണമെന്റ് ഇതിലും കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി വിപുലമായി സംഘടിപ്പിക്കുവാന്‍ സാധിക്കട്ടെ എന്ന് ആശംസ പ്രസംഗത്തില്‍ LKC പ്രസിഡന്റ് ശ്രീ അജീഷ് കൃഷ്ണന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലെസ്റ്റര്‍ ഫൈറ്റേഴ്‌സ് ക്ലബിന് വേണ്ടി പ്രസിഡന്റ് ശ്രീ ജയ്‌സണ്‍ നന്ദി രേഖപ്പെടുത്തി.
ഈ വടംവലി മത്സരം ലെസ്റ്ററിലെ മലയാളി സമൂഹത്തിന് ഒരു പുത്തന്‍ ഉണര്‍വ് നല്‍കി. കായിക വിനോദങ്ങളിലൂടെ ആളുകളെ ഒന്നിപ്പിക്കാനും പുതിയ സൗഹൃദങ്ങള്‍ വളര്‍ത്താനും ഈ പരിപാടിയിലൂടെ സാധിച്ചു. ഈ വിജയം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ചതും വിപുലവുമായ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിക്കും ലെസ്റ്റര്‍ ഫൈറ്റേഴ്‌സ് ക്ലബിനും പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. വീണ്ടുമൊരു മത്സരകാലത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.