CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 4 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ ,കലാമേള ഒക്ടോബര്‍ 11 ശനിയാഴ്ച കവന്‍ട്രിയില്‍......

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോബി പുതുകുളങ്ങരയുടെ അദ്ധ്യക്ഷതയില്‍  ചേര്‍ന്നു. ഈ വര്‍ഷത്തെ റീജണല്‍ കലാമേള ഒക്ടോബര്‍ 11 നു് ശനിയാഴ്ച കവന്‍ട്രിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. കലാമേളയുടെ നടത്തിപ്പിന്റെ കാര്യങ്ങളെ കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. റീജണല്‍ കലാമേളയില്‍  വിജയികളാകുന്നവര്‍ക്ക് നാഷണല്‍ കലാമേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. 

         പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ കലാമേള നടക്കുന്ന ഒക്ടോബര്‍ 11 നു് മൂന്നാഴ്ച മുമ്പ് പേരു രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. കലാമേളയുടെ വിജയത്തിനു വേണ്ടി എല്ലാവരും അരയും തലയും മുറുക്കി രംഗത്തിറങ്ങണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. 

           യോഗത്തില്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, മിഡ്‌ലാന്‍സില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം ജോര്‍ജ്ജ് തോമസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. രാജപ്പന്‍ വര്‍ഗ്ഗീസ് , രേവതി അഭിഷേക്, ആനി കുര്യന്‍, അനിത മുകുന്ദന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

    റീജണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണല്‍ ട്രഷറര്‍ പോള്‍ ജോസഫ് നന്ദിയും പറഞ്ഞു.

രാജപ്പന്‍ വര്‍ഗ്ഗീസ് 

(പി.ആര്‍.ഒ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍) 

 




കൂടുതല്‍വാര്‍ത്തകള്‍.