മുതിര്‍ന്ന കമ്മ്യൂണിസ്റ്റു നേതാവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ സമിക്ഷ യുകെ അനുശോചനംരേഖപ്പെടുത്തി. യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സി പി ഐ എം സംസ്ഥാന കമ്മറ്റിഅംഗം അഡ്വ. കെ അനില്‍കുമാര്‍ മുഖ്യാഥിതിയായി പങ്കെടുത്തു.
കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രംകൂടിയായ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ജീവിതവും, ആധുനിക കേരള ചരിത്രത്തിന് വേര്‍പെടുത്താനാകാത്തവിധം വി എസ് എന്ന പോരാളി നല്‍കിയ സമാനതകളില്ലാത്ത സംഭവനകളും തന്റെ പ്രസംഗത്തില്‍ അഡ്വ. അനില്‍കുമാര്‍ ഓര്‍ത്തെടുത്തു. യുകെയിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം ശ്രദ്ദേയമായി.
സമിക്ഷ യുകെ നാഷ്ണല്‍ പ്രസിഡന്റ് ശ്രീമതി രാജി ഷാജി അദ്ധ്യക്ഷയായ യോഗത്തില്‍ യുവകലാസാഹിതി യുകെയുടെ സെക്രട്ടറിയും ലോകകേരളസഭാ അംഗവുമായ ലജീവ് രാജന്‍, മലയാളംമിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും ലോകകേരളസഭാ അംഗവുമായ സി. എ. ജോസഫ്, സി പി ഐ യുകെ സെക്രട്ടറി മുഹമ്മദ് നസിം, യുകെ ഓവര്‍സീസ് കോണ്‍ഗ്രസ് കമ്മറ്റി വൈസ്പ്രസിഡന്റ് അപ്പ ഗഫൂര്‍, ലോകകേരളസഭാഗം ജയപ്രകാശ് സുകുമാരന്‍, ലോകകേരളസഭാഗം സുനില്‍ മലയില്‍, സുഗതന്‍ തെക്കേപ്പുര, സമീക്ഷ യുകെ നാഷ്ണല്‍ ട്രഷറര്‍ അഡ്വ. ദിലീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ വി എസ് ന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
സംസാരിച്ചു. സമിഷയുകെ ആക്ടിങ്ങ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ബാലന്‍ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യ്തുകൊണ്ട് സംസാരിച്ചു.