CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 5 Seconds Ago
Breaking Now

നെഞ്ചില്‍ നിന്ന് കൈകള്‍ വളരുന്നു; 14 വയസ്സുകാരിയുടെ ശരീരത്തില്‍ നിന്നും ഇരട്ട സഹോദരി വളര്‍ന്നപ്പോള്‍

14 വര്‍ഷക്കാലം ഇതുമായി നടന്നതിനൊടുവിലാണ് കുട്ടിക്ക് വൈദ്യസഹായം ലഭിച്ചത്.

മനില: നെഞ്ചില്‍ നിന്നും കൈകളും, വിരലുകളും വളര്‍ന്നതോടെ ജീവിതം ദുസ്സഹമായി മാറിയ പതിനാലുകാരിക്ക് ഒടുവില്‍ സഹായം. പിറന്നുവീണപ്പോള്‍ മുതല്‍ നെഞ്ചില്‍ നിന്നും കൈകളും, ഉടലും വളരുന്ന നിലയിലായിരുന്നു വെറോണിക്ക കമിംഗ്വെസ്. 14 വര്‍ഷക്കാലം ഇതുമായി നടന്നതിനൊടുവിലാണ് കുട്ടിക്ക് വൈദ്യസഹായം ലഭിച്ചത്. 

യഥാര്‍ത്ഥത്തില്‍ വെറോണിക്കയുടെ ഇരട്ട സഹോദരിയാണ് അവളുടെ ശരീരത്തില്‍ വളര്‍ന്നത്. ഇത് കൃത്യമായി വേര്‍പ്പെട്ട് വളരാതെ കുട്ടിയുടെ ശരീരത്തിനൊപ്പം ചേര്‍ന്ന് വളരുകയായിരുന്നു. തന്റെ ഇരട്ടയെ വൃത്തിയാക്കുന്നത് മുതല്‍ വിരലില്‍ നഖങ്ങള്‍ വരെ ഇവള്‍ വെട്ടിനല്‍കിയിരുന്നു. 

എന്നാല്‍ ഇതുമൂലം സാധാരണ ജീവിതം വെറോണിക്കയ്ക്ക് ബുദ്ധിമുട്ടായിരുന്നു. പ്രദേശവാസികള്‍ ഇവള്‍ക്കായി പണം സ്വരൂപിക്കുകയും, അധികൃതര്‍ അയല്‍രാജ്യമായ തായ്‌ലന്‍ഡിലേക്ക് ഓപ്പറേഷനായി അയയ്ക്കുകയും ചെയ്തു. തന്റെ വളര്‍ച്ചയ്‌ക്കൊപ്പം കൈകാലുകളും വലുതായി തുടങ്ങി. ഭാരം വര്‍ദ്ധിച്ചതോടെ നടക്കാനും ബുദ്ധിമുട്ടായി. 

ഇരട്ടകളായി പിറക്കേണ്ടിയിരുന്ന വെറൊണിക്കയുടെ ഇരട്ട പൂര്‍ണ്ണമായും വികസിച്ചില്ല. കുട്ടിയുടെ ശരീരത്തില്‍ വളര്‍ന്ന ഇരട്ട ശരീരഭാഗങ്ങള്‍ നീക്കം ചെയ്യാമെന്ന് സര്‍ജന്‍മാര്‍ വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.