പിതാവിന്റെ കൈയില്‍ നിന്നും ഏറ്റുവാങ്ങിയ ലൈംഗിക പീഡനത്തിനും, ക്രൂരതകള്‍ക്കും ചൂഷണങ്ങള്‍ക്കും ഒടുവില്‍ പെണ്‍മക്കളുടെ മറുപടി. വര്‍ഷങ്ങളോളം തങ്ങളെ പീഡനത്തിന് ഇരയാക്കിയ പിതാവിനെ മൂന്ന് പെണ്‍മക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നാണ് തങ്ങളുടെ രോഷം തീര്‍ത്തത്. മൂന്ന് സഹോദരിമാരും ഇപ്പോള്‍ 15 വര്‍ഷത്തെ ജയില്‍ശിക്ഷ നേരിടാന്‍ ഒരുങ്ങുകയാണ്.
19കാരി ക്രിസ്റ്റിന, 18 വയസ്സുള്ള ആഞ്ചലിന, 17കാരി മരിയ എന്നിവരാണ് ഹെറോയിന്‍ അടിമയായ പിതാവ് മിഖായേല്‍ ഖഷാതുരിയാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍. റഷ്യയിലെ മോസ്‌കോയില്‍ കുടുംബത്തിന്റെ ഫ്‌ളാറ്റില്‍ ഡസന്‍ കണക്കിന് കുത്തേറ്റ നിലയിലാണ് ഇയാളുടെ മൃതദേഹം കിടന്നിരുന്നത്.
57 വയസ്സുള്ള പിതാവിനെ തങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് കൊന്നതെന്ന് സഹോദരിമാര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ലൈംഗികവും, ശാരീരികവും, മാനസികവുമായ പീഡനത്തിനൊടുവിലാണ് കൃത്യം നടത്തിയതെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഞങ്ങള്‍ക്ക് അയാളെ വെറുപ്പാണ്, ഒന്നുകില്‍ അയാള്‍ ഇല്ലാതാകണം, അല്ലെങ്കില്‍ പരിചയമില്ലാതാകണം. ഒരിക്കലും തിരിച്ച് വരാത്ത ദൂരത്തേക്ക് പോകണമെന്നാണ് ആഗ്രഹിച്ചത്, ക്രിസ്റ്റീന വെളിപ്പെടുത്തി.
മോസ്‌കോയിലെ ഫ്‌ളാറ്റില്‍ വെച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ദിവസമാണ് പെണ്‍മക്കള്‍ കൊലയ്ക്കായി തെരഞ്ഞെടുത്തത്. ഒരു പെണ്‍കുട്ടി കത്തി പിടിച്ച് വാങ്ങി തിരിച്ച് കുത്തി. ഇതോടെ മറ്റുള്ളവരും അക്രമത്തില്‍ പങ്കാളിയായി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെ മക്കള്‍ പിന്നില്‍ നിന്നും കുത്തിവീഴ്ത്തി. ഇയാളുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് മിഖായേലിനെ ഉപേക്ഷിച്ച് ഭാര്യ സ്ഥലംവിട്ടത്.