വിഷു റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നസ്ലെന്‍ നായകനായ ആലപ്പുഴ ജിംഖാന. ചിത്രം തിയേറ്റതിരുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ വിജയാഘോഷങ്ങള്‍ക്കിടയില്‍ ഇപ്പോഴിതാ നസ്ലെന്റെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. നസ്ലെന്റെ തോളില്‍ കൈയ്യിട്ട് ആരാധകന്‍ സെല്‍ഫി എടുക്കുമ്പോള്‍ അസ്വസ്ഥനാകുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ആരാധകരുടെ ഇടയിലൂടെ ഇറങ്ങി വരുന്ന നസ്ലെന്റെ ചിത്രമെടുക്കാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതും ഇതിനിടയില്‍ ഒരാള്‍ നസ്ലെന്റെ തോളില്‍ കയ്യിട്ട് ചിത്രം എടുക്കുന്നതുമാണ് വീഡിയോ. എന്നാല്‍ ഇതില്‍ അസ്വസ്ഥനായ നസ്ലന്‍ 'ടാ വിടടാ വിടടാ' എന്നും പറഞ്ഞ് ആ കൈ എടുത്ത് മാറ്റുന്നതും കാണാം. എന്നാല്‍ താരത്തിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.