പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ സമിതിയുടെ യോഗം ഇന്ന് ചേരും. ഇന്ത്യയുടെ നയതന്ത്ര തീരുമാനങ്ങള്‍ യോഗം വിലയിരുത്തും. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇന്ത്യയ്ക്കുള്ള മറുപടിയും ചര്‍ച്ചയാകും. യോഗത്തിന് ശേഷം ഇന്ത്യയുടെ നീക്കത്തില്‍ പ്രതികരിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ നീക്കത്തിന് മറുപടി നല്‍കുമെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിനിടെ, ഇന്ത്യന്‍ നീക്കത്തെ പാകിസ്ഥാന്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് പാകിസ്ഥാന്‍ മുന്‍ മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ പറഞ്ഞു. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമെന്നും ചൗധരി ഫവാദ്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതുള്‍പ്പെടെ പാകിസ്താനെതിരെ ശക്തമായ നടപടി ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോ?ഗം ചേരാനായി പാകിസ്താന്‍ തീരുമാനമെടുക്കുന്നത്. പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി വാര്‍ത്താസമ്മേളനത്തില്‍ ഇന്നലെ അറിയിച്ചിരുന്നു.