CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 15 Seconds Ago
Breaking Now

'പ്രശ്‌നങ്ങള്‍ വഷളാക്കരുത്, ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണം'; ഐക്യരാഷ്ട്രസഭ

സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു.

ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക്, സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും സ്ഥിതി കൂടുതല്‍ വഷളാക്കുന്നതോ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതോ ആയ ഒരു നടപടിയും സ്വീകരിക്കാതിരിക്കണമെന്നും ഭീകരാക്രമണത്തില്‍ അപലപിച്ചുകൊണ്ട് ഗുട്ടെറസ് പറഞ്ഞത്.

അതേസമയം ബൈസരണ്‍വാലിയില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഇന്ത്യ മുന്നണിയിപ്പ് നല്‍കിയിരുന്നു. 'ആക്രമണ്‍' എന്ന പേരില്‍ ഇന്ത്യന്‍ വ്യോമസേന അഭ്യാസപ്രകടനം സംഘടിപ്പിക്കുകയായിരുന്നു. സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്.

നാവികസേന യുദ്ധ കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദീര്‍ഘദൂര ആക്രമണ ദൗത്യങ്ങള്‍ക്കും ശത്രു കേന്ദ്രങ്ങള്‍ക്കെതിരായ മിന്നല്‍ ആക്രമണങ്ങള്‍ക്കും സജ്ജമെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.