CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 49 Seconds Ago
Breaking Now

'സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും ഞങ്ങളുടെ അവകാശമാണ്'; എന്ത് വില കൊടുത്തും പ്രതിരോധിക്കും ; പാക് ഊര്‍ജമന്ത്രി

നിയമപരമായും രാഷ്ട്രീയമായും ആഗോളമായും ഞങ്ങള്‍ അതിനെ പൂര്‍ണ്ണ ശക്തിയോടെ പ്രതിരോധിക്കും,'' ലെഗാരി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് അപക്വമെന്ന് പാകിസ്താന്‍. ഇന്ത്യയുടെ നടപടി ഭീരുത്വമെന്നും , അപക്വമെന്നും പാകിസ്താന്‍ ഊര്‍ജമന്ത്രി അവൈസ് ലെഗാരി പറഞ്ഞു. ഇന്ത്യയുടെ ജലയുദ്ധം അനധികൃതമെന്നും അദ്ദേഹം വിമര്‍ശിച്ചു.

സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും ഞങ്ങളുടെ അവകാശമാണ്. എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് പാകിസ്താന്‍ ഊര്‍ജമന്ത്രി പറഞ്ഞു. ''ഓരോ തുള്ളിയും നമ്മുടേതാണ്, നിയമപരമായും രാഷ്ട്രീയമായും ആഗോളമായും ഞങ്ങള്‍ അതിനെ പൂര്‍ണ്ണ ശക്തിയോടെ പ്രതിരോധിക്കും,'' ലെഗാരി പറഞ്ഞു.

അതേസമയം ഇന്ത്യക്കെതരെ ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധര്‍ രംഗത്തെത്തി. ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെങ്കില്‍ തെളിവ് നല്‍കണമെന്നും ഇതുവരെ ഇന്ത്യ ഒരു തെളിവും നല്‍കിയിട്ടില്ലെന്നും ഇഷാഖ് ധര്‍ ആരോപിച്ചു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന ഔദ്യോ?ഗിക വിശദീകരണമാണ് പാകിസ്താന്റെ ഭാ?ഗത്തുനിന്നും ഇന്നലെ വന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.