പഹല്‍ഗാമില്‍ സാധാരണക്കാര്‍ക്ക് നേരെ നിറയൊഴിച്ച ഭീകരരെ 'സ്വാതന്ത്ര്യ സമര സേനാനികള്‍' എന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ധര്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ഇന്ത്യക്കെതിരെ നിഷ്ടൂരമായ ആക്രമണം നടത്തിയ ഭീകരരെ ഇഷാഖ് ധര്‍ പുകഴ്ത്തിയത്.
പാകിസ്താനെതിരെ ഇന്ത്യ നയതന്ത്ര ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇഷാഖ് ധറിന്റെ പരാമര്‍ശം. 'ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ ഒരുപക്ഷെ സ്വാതന്ത്ര്യ സമര സേനാനികള്‍ ആയിരിക്കും' എന്നാണ് ധര്‍ പറഞ്ഞത്. തുടര്‍ന്ന് സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് യുദ്ധപ്രഖ്യാപന നടപടിയാണെന്നും പാകിസ്താനെ ഒരിക്കലും തടയാനാവില്ലെന്നും ഇന്ത്യക്ക് ധര്‍ മുന്നറിയിപ്പ് നല്‍കി.