ലണ്ടന്‍ന്മ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രോയിഡോണില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. ഐഒസി യുകെ കേരള ചാപ്റ്ററിന്റെ സറെ റീജന്‍ കമിറ്റിയുടെ നേതൃത്വത്തില്‍ ആണ് അനുസ്മരണവും തിരഞ്ഞെടുപ്പും നടത്തിയത്. ക്രോയിഡോണിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത അനുസ്മരണ യോഗം ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസിലെ പകരം വയ്ക്കാനില്ലാത്ത അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും അസഹിഷ്ണുതയുടെ കാലത്ത് ഏവരെയും ചേര്‍ത്തു പിടിച്ച് മുന്നോട്ട് നയിച്ച ഉമ്മന്‍ ചാണ്ടിയുടെ നേതൃ പാടവം ഏവര്‍ക്കും അനുകരണീയം ആണെന്നും സുജു കെ ഡാനിയേല്‍ പറഞ്ഞു. സറെ റീജന്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ്, ജനറല്‍ സെക്രട്ടറി സൂരാജ് കൃഷ്ണന്‍, പിആര്‍ഒ അജി ജോര്‍ജ്, ഒഐസിസി യുകെ മുന്‍ പ്രസിഡന്റ് കെ കെ മോഹന്‍ദാസ്, നേതാക്കളായ ജോര്‍ജ് ജോസഫ്, സാബു ജോര്‍ജ്, നന്ദിത നന്ദന്‍, നടരാജന്‍ ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
നിലവില്‍ ഉണ്ടായിരുന്ന ഒഐസിസി കമ്മിറ്റി ഐഒസി യുകെ കേരള ചാപ്റ്റര്‍ കമ്മിറ്റിയായി പുന:ക്രമീകരിച്ച് തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികള്‍ ചുമതലയേറ്റു. വില്‍സന്‍ ജോര്‍ജ് (പ്രസിഡന്റ്), ജെറിന്‍ ജേക്കബ്, നന്ദിത നന്ദന്‍ (വൈസ് പ്രസിഡന്റുമാര്‍), ഗ്ലോബിറ്റ് ഒലിവര്‍ (ജനറല്‍ സെക്രട്ടറി), സനല്‍ ജേക്കബ് (ജോയിന്റ് സെക്രട്ടറി), അജി ജോര്‍ജ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ബിജു ഉതുപ്പ്, സുമലാല്‍ മാധവന്‍, അലീന ഒലിവര്‍, അസ്‌റുദ്ധീന്‍ അസീസ്, ലിജോ തോമസ്, അജീഷ് കെ എസ്, മുഹമ്മദ് നൂര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. യുകെയില്‍ നടന്ന ഐഒസി, ഒഐസിസി ലയനത്തെ സ്വാഗതം ചെയ്യുന്നതായി പുതുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു.