ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണെന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ ആവശ്യത്തെ എതിര്‍ത്തിരുന്ന ബിജെപി സര്‍ക്കാര്‍ ആശയം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ രാഹുല്‍ സെന്‍സസ് നീട്ടിക്കൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടു. സെന്‍സസിനായി ബജറ്റുവിഹിതം അനുവദിച്ച് തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനമായിരുന്നുവെന്നും അവര്‍ അത് സ്വീകരിച്ചതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സെന്‍സസില്‍ എന്തുചോദിക്കും എന്നത് പ്രധാനമാണ്. ജനങ്ങള്‍ക്കാവശ്യമായ ചോദ്യങ്ങളാണ് വേണ്ടത്, ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളല്ല എന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് ജാതി സെന്‍സസിനായി രൂപരേഖ തയ്യാറാക്കണം. അതിനായി കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാം. ഇത് ഇന്ത്യയിലെ ജനങ്ങളുടെ ഇഷ്ടമാണ്, മോദി സര്‍ക്കാരിന് അത് പിന്തുടരുകയല്ലാതെ മറ്റ് മാര്‍ഗമില്ല എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം കൊണ്ടുവരാന്‍ തയ്യാറാകണം. ഇത്രയും കാലം കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസിനെ എതിര്‍ത്തത് എന്തിനെന്ന് മനസിലാകുന്നില്ല. ദളിത് പിന്നാക്ക വിഭാഗങ്ങക്കള്‍ക്കുള്ള 50 ശതമാനം സംവരണ പരിധിയെന്ന തടസം നീക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ നിരന്തരം പ്രയോഗിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ ആയുധമാണ് ജാതി സെന്‍സസ്. ഇനിയും ജാതി സെന്‍സസ് വൈകിപ്പിച്ചാല്‍ ജാതി രാഷ്ട്രീയ സങ്കീര്‍ണതകള്‍ നിറഞ്ഞു നില്‍ക്കുന്ന ബിഹാറിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ അത് ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള നീക്കം.