പതിമൂന്ന് വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ 23വയസ്സുകാരിയായ അധ്യാപിക തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് പതിമൂന്നുകാരനോട് പ്രണയം തോന്നിയ അധ്യാപിക ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം പീഡിപ്പിച്ചത്. അഞ്ച് വര്‍ഷത്തോളമായി പതിമൂന്നുകാരന് ട്യൂഷന്‍ നല്‍കി വരികയായിരുന്നു അധ്യാപിക. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പതിമൂന്നുകാരനുമായി പ്രണയത്തിലായ അധ്യാപിക കുട്ടിയുമായി ശാരീരിക ബന്ധവും പുലര്‍ത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്‌സോ, പീഡനം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള വകുപ്പുകള്‍ അധ്യാപികയ്‌ക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 25നാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് ഏപ്രില്‍ 26ന് ട്യൂഷന്‍ ക്ലാസില്‍ പോയ തന്റെ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരുവരുമിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ട്രെയിനില്‍ കയറാനായി അധ്യാപികയും പതിമൂന്ന്കാരനും ഏറെ നേരം സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ ചിലവഴിച്ചിരുന്നു. തിരക്ക് അധികമാണെന്ന് കണ്ട് ഇവര്‍ ബസ് മാര്‍ഗം രാജസ്ഥാനിലേക്ക് പോയി. ഇരുവരും അഹമ്മദാബാദിലെ ഒരു ഹോട്ടലില്‍ താമസിച്ച ശേഷം ഇവിടെ നിന്നും ഡല്‍ഹിയിലേക്കും പിന്നീട് ജയ്പൂരിലേക്കും പോവുകയായിരുന്നു.
ജയ്പൂരില്‍ നിന്ന് ആഡംബര ബസില്‍ ഇവര്‍ ഗുജറാത്തിലേക്ക് മടങ്ങുന്നതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വസ്ത്രവും 25,000 രൂപയുമായാണ് അധ്യാപിക പതിമൂന്നുകാരനൊപ്പം നാട് വിട്ടത്.