ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച മൂന്നു വയസുകാരിയെ ജൈനമതാചാര പ്രകാരം ഉപവാസ മരണത്തിനിരയാക്കി മാതാപിതാക്കള്‍. വിയന്ന ജൈന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. രോഗം മൂലം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ജൈന മതത്തിലെ സന്താര ആചാര പ്രകാരമാണ് പട്ടിണിക്കിട്ട് മരണത്തിനിരയാക്കിയത്. ഐടി പ്രൊഫഷണലുകളായ പീയുഷ് വര്‍ഷ ജെയിന്‍ ദമ്പതികളുടെ മകളായ വിയന്നക്ക് 2024 ഡിസംബറിലാണ് അസുഖം സ്ഥിരീകരിച്ചത്.
മുംബൈയില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ ചികിത്സയ്ക്ക് വിധേയയാക്കിയെങ്കിലും രോഗാവസ്ഥ ഗുരുതരമായി തന്നെ തുടര്‍ന്നു. ഈവര്‍ഷം മാര്‍ച്ചില്‍ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവെന്ന് ഡോക്ടര്‍ വിധിയെഴുതിയതോടെയാണ് മരണത്തിലേക്കെന്ന തീരുമാനം മാതാപിതാക്കളെടുത്തത്.
ആത്മീയ ഗുരുവായ രാജേഷ് മുനി മഹാരാജിനെ കണ്ട മാതാപിതാക്കള്‍ ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സന്താര എന്ന ആചാരം നടത്താന്‍ തീരുമാനിച്ചത്. മന്ത്രങ്ങളിലൂടെയും നിരാഹാരത്തിലൂടേയും ഒരാള്‍ മരണത്തിന് കീഴടങ്ങുന്നതാണ് സന്താര. ഗുരുജിയുടെ നിര്‍ദ്ദേശം അനുസരിച്ചെന്നാണ് മാതാപിതാക്കള്‍ വിശദീകരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.