പാക് യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ച സിആര്‍പിഎഫ് ജവാനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീരിലെ സിആര്‍പിഎഫ് 14-ാം ബറ്റാലിയന്‍ ജവാനായ മുനീര്‍ അഹ്‌മദിനെതിരേയാണ് നടപടി.
ഉദ്യോഗസ്ഥന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ട് സിആര്‍പിഎഫ് ശനിയാഴ്ച നടപടി സ്വീകരിക്കുകയായിരുന്നു. പാക് യുവതിയെ വിവാഹം ചെയ്തകാര്യം മറച്ചുവെച്ചതും വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ താമസിപ്പിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടെന്ന് സിആര്‍പിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.